Latest News :
Home » » മാന്യയില്‍ കടുവയിറങ്ങിയതായി പ്രചാരണം; തിരച്ചിലാരംഭിച്ചു

മാന്യയില്‍ കടുവയിറങ്ങിയതായി പ്രചാരണം; തിരച്ചിലാരംഭിച്ചു

Written By Muhimmath News on Monday, 22 August 2016 | 19:50

ബദിയടുക്ക: മാന്യയില്‍ കടുവയിറങ്ങിയതായി പ്രചാരണം. മാന്യ ചുക്കിനടുക്ക അയ്യപ്പഭജനമന്ദിരത്തിനുസമീപം തിങ്കളാഴ്ച രാവിലെ ചിലര്‍ കടുവയെ കണ്ടുവെന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് പോലീസും ഫോറസ്റ്റ് അധികൃതരും നാട്ടുകാരും കടുവയെ കണ്ടെത്താന്‍ തിരച്ചിലാരംഭിച്ചു. കടുവയെ കണ്ടുവെന്ന നാട്ടുകാരില്‍ ചിലരുടെ വെളിപ്പെടുത്തല്‍ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

കഴിഞ്ഞ ദിവസം മായിപ്പാടിയില്‍ പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് കാട്ടുപൂച്ചയാണെന്ന് തെളിഞ്ഞതായി പറയുന്നു. എന്നാല്‍ മായിപ്പാടിയില്‍ കണ്ടത് പുലി തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved