Latest News :
Home » » ബൈക്കിലെ ത്തിയ സംഘം പെട്രോള്‍ ഉടമയെ അക്രമിച്ച ശേഷം പണമടങ്ങിയ ബാഗ് കൊള്ളയടിച്ചു

ബൈക്കിലെ ത്തിയ സംഘം പെട്രോള്‍ ഉടമയെ അക്രമിച്ച ശേഷം പണമടങ്ങിയ ബാഗ് കൊള്ളയടിച്ചു

Written By Muhimmath News on Wednesday, 3 August 2016 | 12:31

നീലേശ്വരം: ബൈക്കിലെത്തിയ മൂന്നംഗ സംഘം പെട്രോള്‍ ഉടമയെ അക്രമിച്ച ശേഷം പണമടങ്ങിയ ബാഗ് കൊള്ളയടിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ പെട്രോള്‍ പമ്പുടമ കെ. രാമകൃഷ്ണനാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ എടാട്ടുമ്മലിലാണ് സംഭവം.

രാമകൃഷ്ണന്‍ പമ്പ് അടച്ച് സ്‌കൂട്ടറില്‍ കുണിയനിലെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ടതായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ സംഘം സ്‌കൂട്ടര്‍ തടയുകയും രാമകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ, എടിഎം കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവയടങ്ങിയ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പമ്പുടമയെ സംഘം മര്‍ദിച്ചവശനാക്കിയ ശേഷം ഇയാളുടെ സ്‌കൂട്ടറും കൊണ്ട് സംഘം രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രാമകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനു വേണ്ടി ചേന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ കവര്‍ച്ചചെയ്ത സ്‌കൂട്ടര്‍ ചെറുവത്തൂര്‍ കണ്ണാടിപാറയ്ക്കു സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നിലേശ്വരം സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved