Latest News :
Home » » മാങ്ങാട്ട് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

മാങ്ങാട്ട് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

Written By Muhimmath News on Monday, 1 August 2016 | 13:06

മാങ്ങാട്: മാങ്ങാട്ട് ഒരിടവേളക്ക് ശേഷം വീണ്ടും സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം ഉടലെടുത്തത് നാട്ടില്‍ ഭീതിപരത്തി. മുമ്പുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ഞായറാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ച് മഴു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പരാതിപ്പെട്ടു. 

ആര്യടുക്കം സ്‌കൂളിന് സമീപം താമസിക്കുന്ന അമ്പാടിയുടെ മകന്‍ ദിനേശനാണ് (34) ഗുരുതരമായി പരിക്കേറ്റത്. ഇരുകൈകള്‍ക്കും കാലിനും വെട്ടേറ്റ പരിക്കുകളോടെ ദിനേശനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി പത്ത് മണിയോടെ ആര്യടുക്കം പെരിയാര്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇരിക്കുകയായിരുന്ന ദിനേശനെ 20 ഓളം വരുന്ന സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശനിയാഴ്ചയും മാങ്ങാട്ട് ഇരുപാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മാങ്ങാട്ട് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved