Latest News :
Home » » ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 20, 21 തിയ്യതികളില്‍ ചന്ദ്രഗിരിയില്‍

ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 20, 21 തിയ്യതികളില്‍ ചന്ദ്രഗിരിയില്‍

Written By Muhimmath News on Saturday, 13 August 2016 | 18:24

മേല്‍പ്പറമ്പ: സംസ്‌ക്കാരിക കേരളത്തിന് സര്‍ഗ വസന്തത്തിന്റെ പുതിയൊരു തേനിശല്‍ സമ്മാനിച്ച്, വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് എസ് എസ് എഫ് സംഘടിപ്പിച്ചു വരുന്ന 24മത് സാഹിത്യോല്‍സവ് ഭാഗമായി ഉദുമ ഡിവിഷന്‍ സാഹിത്യോത്സവ് ഈ മാസം 21, 22 തിയ്യതികളില്‍ നടക്കും.

മേല്‍പറമ്പ ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്ന മൂന്ന് വേദികളിലായാണ് മത്സരം നടക്കുക.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 66 അംഗ സംഘാടക സമതി തിരഞ്ഞെടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.സി.എഫ്. ഖത്വര്‍ സെക്രട്ടറി ഹാജി അബ്ദുസത്താര്‍ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ എരോല്‍ സ്വാഗതവും അസീബ് മവ്വല്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി സി എം സത്താര്‍ ഹാജി (ചെയര്‍.), സി എം റഫീഖ് സഖാഫി (ജന.കണ്‍.), അബ്ദുര്‍റഹ്മാന്‍ തോട്ടം (ഫിനാന്‍സ് സെക്ര.), സലാം ചെമ്പിരിക്ക, സക്കീര്‍ എട്ടുംവളപ്പ്(വൈസ് ചെയര്‍.), ഖലീല്‍ ദേളി, കബീര്‍ സഖാഫി (ജോ.കണ്‍.). പ്രചരണ സമിതി: ശരീഫ് വീനസ് (ചെയര്‍.), സമീര്‍ ഗ്യാലക്‌സി (കണ്‍.), റഫ്രഷ്‌മെന്റ് സമിതി: അസ് ലം ജീലാനി (ചെയര്‍.), നൗഷാദ് കൂവത്തൊട്ടി (കണ്‍), ലോ-ഓര്‍ഡര്‍: ശക്കീര്‍ കുണിയ (ചെയര്‍.), സുഹൈല്‍ ബേക്കല്‍ (കണ്‍.), പ്രോഗ്രാം: റാശിദ് കല്ലടകുറ്റി (ചെയര്‍.), ഹസീബ് മവ്വല്‍ (കണ്‍), മുത്തലിബ് അടുക്കം (കോര്‍ഡിനേറ്റര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved