Latest News :
Home » , , » പശുക്കടത്ത്: വിഎച്ച്പി പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചു കൊന്നു

പശുക്കടത്ത്: വിഎച്ച്പി പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചു കൊന്നു

Written By Muhimmath News on Thursday, 18 August 2016 | 12:37

ഉഡുപ്പി: പശുക്കളെ കടത്തിയെന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ അടിച്ചു കൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയില്‍ അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് പ്രവീണ്‍ പൂജാരി(28)യെയാണ് അടിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം പുറത്തുവരുന്നത്.

രണ്ട് പശുക്കളുമായി ടെമ്പോയില്‍ വരികയായിരുന്ന പ്രവീണിനെയും സുഹൃത്തായ അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവഡിഗയെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ 17 വി.എച്ച്.പി ബജ്‌രംഗദള്‍ പ്രവര്‍ത്തകരെ ഹെബ്രി പോലീസ് അറസ്റ്റു ചെയ്തു. അരവിന്ദ് ഷൈരിഗാര്‍ എന്ന വി.എച്ച്.പി പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള മുപ്പത്തഞ്ചോളം വരുന്ന സംഘമാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ തല്ലിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved