Latest News :
Home » , » രണ്ടരവര്‍ഷം മുമ്പ് ബിഹാറില്‍നിന്ന് വീടു വിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി ബന്ധുക്കളെ തിരിച്ചറിഞ്ഞു; തുണയായത് നീലേശ്വരം പോലീസും ബത്‌ലഹേം ആശ്രമവും

രണ്ടരവര്‍ഷം മുമ്പ് ബിഹാറില്‍നിന്ന് വീടു വിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി ബന്ധുക്കളെ തിരിച്ചറിഞ്ഞു; തുണയായത് നീലേശ്വരം പോലീസും ബത്‌ലഹേം ആശ്രമവും

Written By Muhimmath News on Friday, 12 August 2016 | 10:16

രാജപുരം: രണ്ടരവര്‍ഷം മുമ്പ് ബിഹാറില്‍നിന്ന് വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി ബന്ധുക്കളെ തിരിച്ചറിഞ്ഞു. കള്ളാര്‍ പെരുമ്പള്ളിയിലുള്ള ബത്‌ലഹേം ആശ്രമത്തിലാണ് ബിഹാര്‍ രാജ്പൂര്‍ ഗ്രാമത്തിലെ ഉല്‍നാസ് (30) വീട്ടുകാരുമായി കണ്ടത്.

രണ്ടുവര്‍ഷം മുമ്ബ് വീട് വിട്ടിറങ്ങുമ്പോള്‍ ഉല്‍നാസ് രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അലഞ്ഞുതിരിഞ്ഞ് ട്രെയിനില്‍ കേരളത്തിലെത്തിയ ഉല്‍നാസിനെ നീലേശ്വരം പൊലീസാണ് ബത്‌ലഹേം ആശ്രമത്തിലെത്തിച്ചത്. ഇവിടെ അവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിനെ പിന്നീട് പാലക്കാടുള്ള ആശ്രമത്തിലേക്ക് മാറ്റി. കുട്ടികളെ പാര്‍പ്പിക്കാനുള്ള സൌകര്യം ഇവിടെയില്ലാത്തതിനെ തുടര്‍ന്നാണ് പാലക്കാടുള്ള ഇവരുടെതന്നെ സ്ഥാപനത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ഇതിനിടയില്‍ ചുള്ളിക്കരയിലെ നൌഷാദും നാസര്‍ ഹാജിയും പെരുമ്പള്ളി ആശ്രമത്തിലെത്തിയത് ഉല്‍നാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഉറുദുമാത്രം സംസാരിക്കുന്ന ഉല്‍നാസുമായി ഇവര്‍ സംസാരിച്ചതോടെയാണ് അവരുടെ വീടും നാടും അറിയുന്നത്. നാസറിന്റെ ഡല്‍ഹിയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ഉല്‍നാസിന്റെ വീട്ടുകാരെ കണ്ടെത്തി വിവരമറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പെരുമ്ബള്ളിയിലുള്ള ബത്‌ലഹേം ആശ്രമത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ മുന്നയും ഉമ്മ അഫ്‌സലിയും എത്തി.

രണ്ടരവര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബന്ധുക്കളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഉല്‍നാസ്. പാലക്കാടുള്ള മകനെയുംകൂട്ടി ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് പോകാനുള്ള ഉത്സാഹത്തിലാണ് ഉല്‍നാസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved