Latest News :
Home » , » 2 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉപ്പളയില്‍ അറസ്റ്റില്‍

2 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉപ്പളയില്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 12 August 2016 | 11:01


ഉപ്പള: രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയെ കുമ്പള എക്‌സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ ഇബ്രാഹിം (49) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് ഇബ്രാഹിമിന്റെ വീടിന് സമീപം വെച്ചാണ് എക്‌സൈസ് അധികൃതര്‍ പാക്ക് ചെയ്ത് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

ഉപ്പള ടൗണില്‍ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു. ഇബ്രാഹിമിനെതിരെ നേരത്തെ മഞ്ചേശ്വരം പോലീസ് കഞ്ചാവ് കടത്തിന് കേസെടുത്തിരുന്നു. ഇതുകൂടാതെ മംഗളൂരുവില്‍ നടന്ന കൊലക്കേസിലും ഇബ്രാഹിം പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

ഉപ്പളയിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് അടുത്തിടെ നടത്തിയ പരിശോധനകളില്‍ അഞ്ചോളം കഞ്ചാവ് കടത്താണ് പിടികൂടിയത്. ഉപ്പളയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇബ്രാഹിമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved