Latest News :
Home » » ലിബിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം

ലിബിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം

Written By Muhimmath News on Wednesday, 3 August 2016 | 11:04

ലിബിയ: യു.എന്‍ അധീനതയിലുള്ള സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലിബിയയിലെ ഐ.എസ് തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമക്രമണം നടത്തിയതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഐ.എസ് ശക്തി പ്രദേശങ്ങളേയും സിര്‍ത് നഗരത്തേയും ലക്ഷ്യമിട്ടായിരുന്നു അക്രമണം നടന്നത്. അക്രമണം വലിയ തോതില്‍ നഷ്ടങ്ങള്‍ വരുത്തിയെന്ന് ലിബിയന്‍ പ്രസിഡന്റ് ഫായെസ് സറാജ് പറഞ്ഞു. ലിബിയയിലെ ഐ.എസ് വളര്‍ച്ചയെ പാശ്ചാത്യ ശക്തികള്‍ സൂക്ഷമ നിരീക്ഷണം നടത്തിയിരുന്നു. 

ലിബിയ ഐക്യ ഗവണ്‍മെന്റുമായി സഹകരിച്ച് യു.എസ് നടത്തുന്ന ആദ്യത്തെ സൈനിക ഇടപെടല്‍ കൂടിയാണിത്. ഐ.എസ് സൈനികരുമായി ഏറ്റുമുട്ടുന്ന ലിബിയന്‍ ഗവണ്‍മെന്റിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് പെന്റഗണ്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും പെന്റഗണ്‍ വ്യക്തമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved