Latest News :
Home » » ട്രംപിന് വോട്ടുചെയ്യില്ലെന്ന് പാര്‍ട്ടി നേതാക്കള്‍

ട്രംപിന് വോട്ടുചെയ്യില്ലെന്ന് പാര്‍ട്ടി നേതാക്കള്‍

Written By Muhimmath News on Wednesday, 10 August 2016 | 12:25

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പാര്‍ട്ടിയിലെ 50 സുരക്ഷാ വിദഗ്ധര്‍.
തുറന്ന കത്തിലൂടെയാണ് ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്നും അയാള്‍ക്ക് വോട്ട് ചെയ്യില്ലെന്നും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പറയുന്നത്. ജനപിന്തുണ കുറഞ്ഞ ട്രംപിന് കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കുന്നതാണ് നടപടി. 

മുന്‍ സി.ഐ.എ ഡയറക്ടര്‍ മികായേല്‍ ഹൈഡര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്. പ്രസിഡന്റിന് ഉണ്ടായിരിക്കേണ്ട സ്വഭാവമോ മൂല്യമോ പരിചയമോ ട്രംപിന് ഇല്ലെന്ന് ഹൈഡന്‍ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയായ ട്രംപിന് പ്രസിഡന്റാകാനുള്ള യോഗ്യതയില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു. അതിനാല്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്നും ഇവര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വര്‍ഷങ്ങളായി പിന്തുടരുന്ന വിദേശനയത്തെ ട്രംപ് തള്ളിയിരുന്നു. ട്രംപിന്റെ വിദേശനയത്തിനെതിരെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് വന്നിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved