Latest News :
Home » , , » കോഴി നികുതി വെട്ടിപ്പ്: കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കോഴി നികുതി വെട്ടിപ്പ്: കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

Written By Muhimmath News on Wednesday, 31 August 2016 | 18:40

കൊച്ചി: കോഴി നികുതിയില്‍ വെട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നികുതി വെട്ടിപ്പു വഴി സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു. മാണിക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബ്രോയിലര്‍ ചിക്കന്‍ മൊത്തക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പിന്റെ 65 കോടിയുടെ നികുതി വെട്ടിപ്പ് എഴുതിതത്തള്ളുന്നതിന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

വിജിലന്‍സ് മാണിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തയ്യാറാക്കിയ എഫ്.ഐ.ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ഇടപാടുകളിലുമായി ഖജനാവിന് 200 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതിയിലെ ആരോപണം.
എറണാകുളം, ഇടുക്കി, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലുള്ള ചില ആയുര്‍വേദ കമ്പനികള്‍ക്കു വേണ്ടി സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിപ്പിച്ച നികുതി മുന്‍കാല പ്രാബല്യത്തോടെ കുറച്ചു കൊടുത്തതിലൂടെ ഖജനാവിന് 150 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആരോപണമുണ്ട്.

ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്‍ ആയുര്‍വേദ മരുന്നുകള്‍ എന്ന പേരില്‍ 4 ശതമാനം നികുതി മാത്രം നല്‍കിയാണ് നേരത്തെ വിറ്റഴിച്ചുകൊണ്ടിരുന്നത്. എന്നാല്‍, 2009ല്‍ ഇത്തരം ആയുര്‍വേദ ഉല്പന്നങ്ങളുടെ നികുതി 12.5 ശതമാനമായി വര്‍ധിപ്പിച്ച് വാണിജ്യ നികുതി കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved