Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മൂന്ന് വര്‍ഷത്തോളമായി സൈബര്‍ ലോകത്ത് വിസ്മയം സൃഷ്ടിച്ച വിസ്മയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. 

കാസര്‍കോട്, കണ്ണൂര്‍, വയനാട്, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിന്നായും മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ മത്സരാര്‍ത്ഥികളും ദുബൈ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ വിദേശികളായ മലയാളികളും മത്സരത്തില്‍ പങ്കാളികളായിരുന്നു.

മൂന്ന് ദിവസങ്ങളിലായി ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു മത്സരിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. മൂന്ന് കാറ്റഗറിയിലായി ആനുകാലികവും, പൊതുവായുമുള്ള 50 ചോദ്യങ്ങളാണ് ഉള്‍പെടുത്തിയിരുന്നത്. 28 മാര്‍ക്ക് നേടിയ നഈമുദ്ദീന്‍ ഗോളിയടി, ഹൈദര്‍ അലി കാടമന എന്നിവരാണ് ഒന്നാം സ്ഥാനക്കാര്‍. 25 മാര്‍ക്ക് നേടി ത്വാഹത്ത് പള്ളങ്കോട് രണ്ടാം സ്ഥാനവും 24 മാര്‍ക്ക് നേടി സക്കീര്‍ ബദിയടുക്ക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് മന്‍സൂര്‍ പൂനയും രാജധാനി ഗോള്‍ഡുമാണ്. രാത്രി ഒമ്പത് മണിക്ക് തുടക്കം കുറിച്ച ക്വിസ് മത്സരം 10:30 ന് സമാപിച്ചു. വിസ്മയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ നിസാം മുംബൈ മത്സരം നിയന്ത്രിച്ചു. വിസ്മയിപ്പിക്കുന്ന ചോദ്യങ്ങളും പുതുമയാര്‍ന്ന മത്സര രീതിയും, മത്സര ഫലങ്ങളും മത്സരാര്‍ത്ഥികളെ ആവേശ പൂരിതമാക്കി. 

Leave A Reply