Latest News :
Home » , , » വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു

വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു

Written By Muhimmath News on Wednesday, 31 August 2016 | 21:53

കോഴിക്കോട്: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ഒമ്പതാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി മേഖലയില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

www.wisdomonline.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഫോറത്തിന്റെ പ്രിന്റഡ് കോപി സാക്ഷ്യപത്രത്തോടൊപ്പം സെപ്തംബര്‍ 30 ന് മുമ്പ് കണ്‍വീനര്‍, വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്റ്റുഡന്റ്‌സ് സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 04 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 9846228943, 8281149326 എന്നീ നമ്പറുകളില്‍ ലഭ്യമാകും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved