Latest News :
Home » » കര്‍ണാടകയി ല്‍നിന്ന് കടത്തിയ ലക്ഷങ്ങളുടെ ഈട്ടിത്തടികള്‍ പിടികൂടി

കര്‍ണാടകയി ല്‍നിന്ന് കടത്തിയ ലക്ഷങ്ങളുടെ ഈട്ടിത്തടികള്‍ പിടികൂടി

Written By Muhimmath News on Wednesday, 3 August 2016 | 10:47

പാണത്തൂര്‍: കര്‍ണാടകയിലെ സ്വകാര്യ പ്ലാന്റേഷനില്‍നിന്ന് കേരളത്തിലേക്ക് മുറിച്ചുകടത്തിയ ഈട്ടിത്തടികള്‍ കര്‍ണാടക വനംവകുപ്പ് കേരളത്തിലെത്തി പിടികൂടി. കരിക്കെ ചെത്തുകയത്തെ ജെ.ജെ. പ്ലാന്റേഷനില്‍നിന്ന് അനധികൃതമായി കടത്തിയ ലക്ഷങ്ങളുടെ ഈട്ടത്തടികളാണ് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ പയ്യാവൂരില്‍ നിന്ന് പിടികൂടിയത്. 

പ്ലാന്റേഷനിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ചുനീക്കുന്നതിനൊപ്പം ഈട്ടിമരങ്ങളും മുറിച്ച് കടത്തുകയായിരുന്നു. ഇതിനുമുമ്പും റബ്ബര്‍ മരങ്ങള്‍ക്കൊപ്പം ഈട്ടിത്തടികള്‍ വ്യാപകമായി മുറിച്ചുകടത്തിയതായി സംശയിക്കുന്നു. എസ്‌റ്റേറ്റില്‍ റബ്ബര്‍ മരങ്ങള്‍ക്കൊപ്പം 250ഓളം ഈട്ടിമരങ്ങള്‍ ഉണ്ടായിരുന്നതായാണ് വനം വകുപ്പിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും മുറിച്ചുകടത്തിയതായി കരുതുന്നു. നാമമാത്രമായ മരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ളത്. വ്യാപകമായി മരങ്ങള്‍ മുറിച്ചുകടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പയ്യാവൂരില്‍നിന്ന് മരങ്ങള്‍ പിടികൂടിയത്. 

കര്‍ണാടക ചെമ്പേരി ചെക്‌പോസ്റ്റ് വഴി അതിര്‍ത്തിയിലുള്ള കേരളത്തിന്റെ വില്പനനികുതി ചെക് പോസ്റ്റ്, വനംവകുപ്പിന്റെ പാണത്തൂര്‍ ചെറുകടവ്, കള്ളാര്‍ ചെക്ക്‌പോസ്റ്റുകള്‍ കടന്നാണ് പയ്യാവൂരിലേക്കും തളിപ്പറമ്പിലേക്കും ഈട്ടിമരങ്ങള്‍ അനധികൃതമായി കടത്തിയത്. മുറിച്ചു നീക്കി കൊണ്ടുപോകുന്ന റബ്ബര്‍മരങ്ങളുടെ ഇടയില്‍ ചെറിയ കഷ്ണങ്ങളാക്കി ഒളിപ്പിച്ചാണ് ഈട്ടി കടത്തുന്നത്. ഇത്തരത്തിലുള്ള നിരവധി കഷ്ണങ്ങളാണ് പയ്യാവൂരില്‍ നിന്ന് പിടിച്ചെടുത്ത് ചെമ്പേരി ചെക്‌പോസ്റ്റില്‍ തിരികെയെത്തിച്ചത്. എന്നാല്‍ കടത്തിക്കൊണ്ടുപോയതില്‍ ഭൂരിഭാഗവും കണ്ടെത്താനുണ്ട്. കര്‍ണാടക വനംവകുപ്പധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved