Latest News :
Home » , » ഐക്യരാഷ്ട്ര സഭാ സമാധാന കരാര്‍ യമന്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ഐക്യരാഷ്ട്ര സഭാ സമാധാന കരാര്‍ യമന്‍ സര്‍ക്കാര്‍ അംഗീകരിച്ചു

Written By Muhimmath News on Tuesday, 2 August 2016 | 10:20

സന: യമനില്‍ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ വിമതര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല.

റിയാദില്‍ ചേര്‍ന്ന സര്‍ക്കാറിലെ ഉന്നതവൃത്തങ്ങള്‍ സംബന്ധിച്ച യോഗത്തിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. സൗദി പിന്തുണയോടെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നേരത്തെ സര്‍ക്കാര്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 

സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved