Latest News :
Home » » തിരുവനന്തപുരത്ത് നിന്ന് കവര്‍ന്ന ബൈക്കുമായി തളങ്കര സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരത്ത് നിന്ന് കവര്‍ന്ന ബൈക്കുമായി തളങ്കര സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Wednesday, 10 August 2016 | 19:27

കാസര്‍കോട്: തിരുവനന്തപുരത്ത് നിന്ന് കവര്‍ന്ന ബൈക്കുമായി തളങ്കര സ്വദേശിയായ യുവാവ് അറസ്റ്റില്‍. തളങ്കര കെ.കെ. പുറത്തെ എച്ച്.എം. അക്ബറി(20)നെയാണ് ചൊവ്വാഴ്ച മല്ലികാര്‍ജുന ക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍ വെച്ച് എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍, വനിതാ എസ്.ഐ ടി.പി സുധ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ ഹീറോ ഹോണ്ട ബൈക്കില്‍ എത്തിയ അക്ബറിനെ ചോദ്യം ചെയ്ത് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞതോടെ ബൈക്കിന്റെ നമ്പറുകളും ചേസീസ്, എഞ്ചിന്‍ നമ്പറുകള്‍ ചുരുങ്ങിയ നിലയില്‍ കണ്ടതോടെയാണ് കവര്‍ന്ന ബൈക്കാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ യമഹ ബൈക്കായിരുന്നു ഇതെന്നും മോഡല്‍ മാറ്റുകയായിരുന്നുവെന്നും എസ്.ഐ. പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved