Latest News :
Home » , » സീതാംഗോളി സ്വദേശിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

സീതാംഗോളി സ്വദേശിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Monday, 22 August 2016 | 19:21

കാസര്‍കോട്: വസ്ത്രവ്യാപാരിയായ സീതാംഗോളി സ്വദേശിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. അണങ്കൂരിലെ പി.എ. കൈസലിനെയാണ് എസ്.ഐ. രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ചന്ദ്രഗിരി റോഡ് ജംഗ്ഷനിലെ വസ്ത്ര വ്യാപാരിയായ സീതാംഗോളി മുഗുറോഡിലെ ഇബ്രാഹിം ഷമ്മാസി(25)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞമാസം 28ന് രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം.

ഓട്ടോ റിക്ഷയിലെത്തിയ കൈസല്‍, ഷമ്മാസിനെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വയറ്റത്ത് കുത്തുമ്പോള്‍ കൈ കൊണ്ട് തടഞ്ഞതുകൊണ്ടാണ് ഷമ്മാസ് രക്ഷപ്പെട്ടത്. സംഭവദിവസം രാവിലെ ചന്ദ്രഗിരി ജംഗ്ഷന്‍ റോഡില്‍ ഓട്ടോ നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് ഇബ്രാഹിം ഷമ്മാസ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.

അറസ്റ്റിലായ കൈസല്‍ 2013ല്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കൊലപ്പെടുത്തിയകേസിലും, 2010ല്‍ വധശ്രം ഉള്‍പ്പെടെ മറ്റു രണ്ടു കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2012ല്‍ പ്രതിയെ കാപ്പനിയമം ചുമത്തി ജയിലിലടക്കുകയും ചെയ്തിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved