Latest News :
Home » » പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Tuesday, 9 August 2016 | 19:44

കാസര്‍കോട്: പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ ഒരാളെ കൂടി ടൗണ്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ പിടിച്ചു. കീഴൂര്‍ ബി.എ മന്‍സിലിലെ കെ.എം നദീര്‍ (19) ആണ് അറസ്റ്റിലായത്. ജുലായ് 20ന് രാത്രി ഒമ്പത് മണിക്ക് തളങ്കര പടിഞ്ഞാറില്‍ വെച്ചാണ് സംഭവം നടന്നത്. പുഴമണല്‍ കടത്ത് തടഞ്ഞ രണ്ട് പൊലീസുകാരെ പങ്കായംകൊണ്ട് തലക്കടിക്കാന്‍ ശ്രമിക്കുകയും പുഴയില്‍ തള്ളിയിടുകയുമായിരുന്നു. 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ടുപേരെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved