Latest News :
Home » » രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം: ജനറല്‍ ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം: ജനറല്‍ ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

Written By Muhimmath News on Thursday, 4 August 2016 | 13:01

കാസര്‍കോട്: ചികിത്സക്കെത്തിയ ആദിവാസി യുവതിയോട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് എടനീര്‍, ഹാഷിം ബംബ്രാണി എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ, മണ്ഡലം, മുനിസിപ്പല്‍ ഭാരവാഹികളും പ്രവര്‍ത്തകരും മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്തു. കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 മധൂര്‍ ചേനക്കോട്ടെ ആദിവാസി യുവതി സരസ്വതി (26) ക്കാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ദുരിതമേല്‍ക്കേണ്ടി വന്നത്. 
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തുന്ന രോഗികളോട് രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന് വിധേയരാവുന്ന രോഗികളുടെ ബന്ധുക്കള്‍ പലപ്പോഴും പരാതി പറയാന്‍ ഭയക്കുന്നു. 


രോഗികളോട് ഓപ്പറേഷന്‍ തിയേറ്ററില്‍ മോശമായി പെരുമാറും എന്നതുകൊണ്ടാണ് പരാതിപ്പെടാന്‍ മടികാണിക്കുന്നത്. കൂടാതെ സ്വകാര്യ ആസ്പത്രികളില്‍ ശസ്ത്രക്രിയക്ക് അരലക്ഷത്തില്‍പരം രൂപയാണ് ചെലവാക്കുന്നത്. അതിനാല്‍ സാമ്പത്തിക ശേഷി ഇല്ലാത്ത പലരും ആശ്രയിക്കുന്നത് കാസര്‍കോട് ജനറല്‍ ആസ്പത്രിയെയാണ്.

അനസ്തീഷ്യ നല്‍കുന്ന ഒരു ഡോക്ടര്‍ക്കെതിരെ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. വീട്ടില്‍ ചെന്ന് കണ്ട് 1000 രൂപ നല്‍കിയാല്‍ മാത്രമേ ഡോക്ടര്‍ അനസ്തീഷ്യക്ക് തയ്യാറാവുന്നുള്ളുവെന്നതാണ് പരാതിക്കിടവരുത്തിയ സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved