Latest News :
Home » » മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കാസര്‍കോട്ട് തുടക്കമാവും

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കാസര്‍കോട്ട് തുടക്കമാവും

Written By Muhimmath News on Wednesday, 17 August 2016 | 12:07

കാസര്‍കോട്: രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം ആഗസ്റ്റ് 18,19, 20 തീയ്യതികളില്‍ കാസര്‍കോട് വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് നുള്ളിപ്പാടിയില്‍ ഹോട്ടല്‍ ഹൈവെ കാസിലിന് മുമ്പിലുള്ള പി.എം ഹനീഫ നഗറിലാണ് സമ്മേളനം നടക്കുന്നത്.

മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി.എം ഹനീഫയുടെ പേരില്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന സാഹിത്യ പുരസ്‌കാരം ഇപ്രാവശ്യം ഉള്ളാള്‍ എന്ന പുസ്തക രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവുമായ പി.വി.ഷാജി കുമാറിന് 19 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി സമ്മാനിക്കും.

സമ്മേളനം 18 ന് രാവിലെ ഒമ്പതര മണിക്ക് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും പത്ത് മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അദ്യക്ഷത വഹിക്കും ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി, യുവ പ്രഭാഷകന്‍ മുജീബ് കാടേരി മലപ്പുറം പ്രഭാഷണം നടത്തും.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. താഹിര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എല്‍.റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, എ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിംബംബ്രാണി പ്രസംഗിക്കും, 

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് യുവാക്കളുടെ തീരോദാനവും നാടിന്റെ ആശങ്കകളും എന്ന വിശയത്തില്‍ സെമിനാര്‍ നടക്കും യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അദ്യക്ഷത വഹിക്കും, 
വൈകുന്നേരം അഞ്ച് മണിക്ക് കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എന്ത് കൊണ്ട് എന്ന ചര്‍ച്ച നടക്കും മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അദ്യക്ഷത വഹിക്കും എം എല്‍ എ മാരായ പി.ബി അബ്ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ:സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും 

19 ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും മൊയ്തീന്‍ കൊല്ലമ്പാടി അദ്യക്ഷത വഹിക്കും കെ.എം.ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രമേയ പ്രഭാഷണവും നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved