Latest News :
Home » , » കാസര്‍കോട്ട് വന്‍ മദ്യവേട്ട: കാറില്‍ കടത്തിയ 1,488 പാക്കറ്റ് മദ്യവും കുപ്പി മദ്യവും പിടികൂടി

കാസര്‍കോട്ട് വന്‍ മദ്യവേട്ട: കാറില്‍ കടത്തിയ 1,488 പാക്കറ്റ് മദ്യവും കുപ്പി മദ്യവും പിടികൂടി

Written By Muhimmath News on Friday, 23 September 2016 | 11:50

കാസര്‍കോട്: കാസര്‍കോട്ട് വന്‍ മദ്യവേട്ട. റിട്‌സ് കാറില്‍കടത്തിയ 1488 പാക്കറ്റ് മദ്യവും കുപ്പി മദ്യവും പിടികൂടി. പ്രതി പോലീസിനെകണ്ട് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് ശാന്താ ദുര്‍ഗാ റോഡില്‍വെച്ചാണ് മദ്യം പിടികൂടിയത്. 

കെ എ 19 എം എ 4338 നമ്പര്‍ റിട്‌സ് കാറില്‍ കടത്തുകയായിരുന്ന മദ്യം കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വരുണ്‍ ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

പോലസിനെ കണ്ടതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെട്ടു.
ഫ്രൂട്ടി പാക്കറ്റ് രൂപത്തിലുള്ള മദ്യവും 180 എം എല്ലിന്റെ കുപ്പി മദ്യവുമാണ് പിടികൂടിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved