Latest News :
Home » , » വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത രണ്ടംഗസംഘം അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത രണ്ടംഗസംഘം അറസ്റ്റില്‍

Written By Muhimmath News on Friday, 2 September 2016 | 18:50

കാസര്‍കോട്: കാസര്‍കോട് ആനവാതുക്കല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന് ശല്യംചെയ്ത രണ്ടംഗസംഘം അറസ്റ്റില്‍. ചൂരി സ്വദേശികളായ ശഹനാസ് (19), സുല്‍ത്താന്‍ (19) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ശല്യംചെയ്തതിനാണ് ഇവരെ അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ സംഘം ശല്യംചെയ്യുകയും കൈക്ക് കയറിപ്പിടിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി കുതറി വീട്ടിലേക്ക് ഓടുകയായിരുന്നു. വീട്ടുകാര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved