Latest News :
Home » » ബിജെപി നേതാവിന്റെ കാറില്‍ കടത്തിയ മൂന്നു കോടി രൂപ പിടികൂടി

ബിജെപി നേതാവിന്റെ കാറില്‍ കടത്തിയ മൂന്നു കോടി രൂപ പിടികൂടി

Written By Muhimmath News on Thursday, 8 September 2016 | 20:05

ലക്‌നോ: ബിജെപി നേതാവിന്റെ കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ പിടികൂടി. ഡല്‍ഹിയില്‍നിന്നു ലക്‌നോവിലേക്കു പോകുകയായിരുന്ന കാറാണ് ഗാസിയാബാദില്‍ പിടികൂടിയത്.

ഹരിയാന രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ ഇന്ദിരപുരത്തുവച്ച് പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോയി. തുടര്‍ന്ന് പോലീസ് സംഘം കാര്‍ പിന്തുടര്‍ന്നു പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് പണം കണെ്ടത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ അജീത് മിശ്ര എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ പണം തങ്ങളുടേതാണെന്നും ലക്‌നോവില്‍ ബിജെപി പാര്‍ട്ടി ഫണ്ടിലേക്കു നല്‍കുന്നതിനായി കൊണ്ടുപോകുകയായിരുന്നെന്നും മൊഴി നല്‍കി.

ആദായനികുതി വിഭാഗം ഇവരെ ചോദ്യം ചെയ്യുന്നതിനിടെ എത്തിയ ഗാസിയാബാദ് ബിജെപി മുന്‍ പ്രസിഡന്റ് അശോക് മുംഗ, ബിജെപിയുടെ കേന്ദ്ര ഓഫീസില്‍നിന്നു ലക്‌നോവിലെ സംസ്ഥാന ഓഫീസിലേക്കു നല്‍കിയ പണമാണ് ഇതെന്നും കാര്‍ തന്റെയാണെന്നും സാക്ഷ്യപ്പെടുത്തി കത്തു നല്‍കി. പിടിയിലായ ആളെ പണം എത്തിക്കുന്നതിനായി ചുമതലപ്പെടുത്തിയതാണെന്നും ഇയാള്‍ വാദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved