വിദ്യാനഗര്‍: വേഷം മാറി ഓട്ടോയിലെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് ചീട്ടുകളി സംഘത്തെ കൈയ്യോടെ പിടികൂടി. ഞായറാഴ്ച രാത്രി വിദ്യാനഗര്‍ നെല്‍ക്കളയിലെ ആളൊഴിഞ്ഞ വീട്ടില്‍ ചീട്ടു കളിയിലേര്പെടുകയായിരുന്ന അഞ്ചംഗ സംഘമാണ് പോലീസ് പിടിയിലായത്. വിദ്യാനഗര്‍ നെല്ലിക്കട്ടയിലെ സന്തോഷ് (32), ഉളിയത്തടുക്ക ചേനക്കോട്ടെ പ്രവീണ്‍ കുമാര്‍ (36), നെല്‍ക്കളയിലെ അനില്‍കുമാര്‍ (31), വിദ്യാനഗര്‍ ഓലത്തരിമൂലയിലെ അശോകന് (35), വിദ്യാനഗറിലെ ദാമോദരന്‍ (55) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നെല്‍ക്കളയിലെ വീട്ടില്‍ പണം വെച്ച് ചീട്ടുകളിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞികൃഷ്ണന്, ടി.വി ഷാജി, നവീന്‍ കുമാര്‍, സുഭാഷ്, പ്രശാന്ത് എന്നിവര്‍ വേഷം മാറിയെത്തി സംഘത്തെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 4,130 രൂപയും പിടിച്ചെടുത്തു.
Post a Comment