Latest News :
Home » , » അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Sunday, 11 September 2016 | 14:42

മുള്ളേരിയ: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കാനക്കോട് സ്വദേശി മരിച്ചു. കാന്തനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്ല(40)യാണ് മരിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബുദാബിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സ നല്‍കി. അരക്ക് താഴെ തളര്‍ന്ന നിലയില്‍ വര്‍ഷങ്ങളായി വീട്ടില്‍ കിടപ്പിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.

പരേതയായ കുഞ്ഞലീമയാണ് മാതാവ്. ഭാര്യ: റൗഷിയ. മക്കള്‍: റാബിയ, റാഫത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ അബ്ദുല്‍ഖാദര്‍. മയ്യത്ത് കാനക്കോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved