Latest News :
Home » , , » എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൊഗ്രാല്‍ സ്വദേശി മരിച്ചു

എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൊഗ്രാല്‍ സ്വദേശി മരിച്ചു

Written By Muhimmath News on Sunday, 25 September 2016 | 13:49

കാസര്‍കോട്: എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൊഗ്രാല്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പട്ടേല്‍ ഹൗസില്‍ പരേതനായ അച്ചു പട്ടേലിന്റെ മകന്‍ എം.കെ.കെ. മാഹിന്‍ (67) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയ്ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പുടമയാണ് മാഹിന്‍. രാവിലെ മെഡിക്കല്‍ ഷോപ്പിലേക്ക് തന്റെ സ്വിഫ്റ്റ് കാറില്‍ പോകുന്നതിനിടെ എരിയാലില്‍ വെച്ച് എതിരെ നിന്നും വരികയായിരുന്ന എന്‍ പി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഗുരുതരമായി പരിക്കേറ്റ മാഹിനെ ആദ്യം കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് മരണം സംഭവിച്ചത്.

മാഹിന്റെ ഏക മകന്‍ ഹസന്‍ നഈമുദ്ദീന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്‍പറമ്പിലുണ്ടായിരുന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭാര്യ: ജമീല. ഏക മകള്‍: റജില. മരുമകന്‍: ശംസുദ്ദീന്‍ (സി പി സി ആര്‍ ഐ). ഏക സഹോദരി ഉമ്മു ഹലീമ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved