Latest News :
Home » , , » നുള്ളിപ്പാടിയില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

നുള്ളിപ്പാടിയില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 13 September 2016 | 11:51

കാസര്‍കോട്: മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നുള്ളിപ്പാടിയില്‍ വെച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടേഡ്രൈവര്‍ മരിച്ചു. ദേളി ജംഗ്ഷന് സമീപത്തെ റുമൈസ് മന്‍സിലില്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ സി എ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടി ആശുപത്രിക്ക് സമീപമാണ് അപകടം. ചാലിങ്കാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാക്കളേയും കൊണ്ട് വരികയായിരുന്ന കെ എല്‍ 60 ജെ 3694 നമ്പര്‍ ആംബുലന്‍സാണ് അബ്ദുല്‍ നാസര്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 ക്യു 3735 നമ്പര്‍ ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചത്. 

 ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ നാസറിനെ കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ മരിച്ചത്.
അപകടത്തില്‍പെട്ട ആംബുലന്‍സ് പുല്ലൂര്‍  പെരിയ പഞ്ചായത്തിന്റേതാണ്. കാസര്‍കോട് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൈമൂനയാണ് മരിച്ച നാസറിന്റെ ഭാര്യ. റുമൈസ, മിനാസ്, ഉനൈസ് മക്കളാണ്. മരുമകന്‍: ആസിഫ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved