Latest News :
Home » , , , , , » ബൈക്കില്‍ സഞ്ചരിക്കു കയായിരുന്ന മുഹിമ്മാത്ത് സ്‌കൂള്‍ അധ്യാപകന്‍ ടിപ്പറിടിച്ച് മരിച്ചു

ബൈക്കില്‍ സഞ്ചരിക്കു കയായിരുന്ന മുഹിമ്മാത്ത് സ്‌കൂള്‍ അധ്യാപകന്‍ ടിപ്പറിടിച്ച് മരിച്ചു

Written By Muhimmath News on Tuesday, 6 September 2016 | 09:48

സീതാംഗോളി:  ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സ്‌കൂള്‍ അധ്യാപകന്‍ ദാരുണമായി മരണപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് സ്‌കൂള്‍ അധ്യപകന്‍ ഉബൈദ് മാസ്റ്ററാണ് (30) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ
 സീതാംഗോളിക്കു സമീപം മുഖാരിക്കണ്ടതാണ് അപകടം.  എതിരെ വരികയായിരുന്ന ടിപ്പര്‍ ബൈക്കിലിടിച്ചാണ് അപകടം. തല്‍ക്ഷണം മരണപ്പെട്ടു. 

കുണ്ടാര്‍ ഉഇയത്തടുക്കയിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ. ഏക സഹോദരി: സല്‍മ.

2008 ജൂണ്‍ മുതല്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠി ച്ചുവരികയായിരുന്നു.  എസ്. എസ്.എഫ് കുണ്ടാര്‍ യൂണിറ്റ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.


മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തളങ്കര മാലിക്ദീനാറില്‍ കഫന്‍ ചെയ്ത ശേഷം ഉച്ചക്ക് ഒരു മണിയോടെ മുഹിമ്മാത്തില്‍ മയ്യത്ത് പൊതുദര്‍ശത്തിനുവെക്കും. വൈകിട്ട് ജന്മനാടായ കുണ്ടാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.


സ്‌കൂളിന് ഇന്ന് അവധി നല്‍കി.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved