Latest News :
Home » » അണങ്കൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

അണങ്കൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 26 September 2016 | 17:16



കാസര്‍കോട്: അണങ്കൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അണങ്കൂര്‍ അമേയ് കോളനിയിലെ അജയ് (21), സത്യരാജ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ സത്യരാജിനെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ അജയ് കാസര്‍കോട്ട് സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപമാണ് അപകടം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved