Latest News :
Home » , » പയ്യന്നൂരില്‍ മിനിലോറി ഓട്ടോയിലിടിച്ച് നാല് പേര്‍ മരിച്ചു

പയ്യന്നൂരില്‍ മിനിലോറി ഓട്ടോയിലിടിച്ച് നാല് പേര്‍ മരിച്ചു

Written By Muhimmath News on Friday, 16 September 2016 | 19:06

പയ്യന്നൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ഓട്ടോറിക്ഷയില്‍ മിനിലോറി ഇടിച്ച് നാലു പേര്‍ മരിച്ചു. രാമന്തളി സ്വദേശികളായ രമേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകള്‍ ആരാധ്യ, ദേവകി (72) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved