Latest News :
Home » » കാറിടിച്ച് യുവാവിന് ഗുരുതരം

കാറിടിച്ച് യുവാവിന് ഗുരുതരം

Written By Muhimmath News on Wednesday, 7 September 2016 | 10:39

കാഞ്ഞങ്ങാട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവാവിന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. കൊവ്വല്‍ പള്ളിയിലെ പ്രണവിനാണ് (24) അപകടത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

കൊവ്വല്‍പള്ളി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്രണവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രണവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved