Latest News :
Home » , , » കെ.എസ്.ആര്‍. ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍. ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 17 September 2016 | 08:55

മഞ്ചേശ്വരം: മള്ളങ്കൈ ജനപ്രിയയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് അപകടം. 

കാസര്‍കോട് കൂഡ്‌ലു സ്വദേശിനി സിന്ധു, പൊള്ളക്കടവിലെ ബാലകൃഷ്ണന്റെ ഭാര്യ നളിനി, കുമ്പള ബദ്‌രിയ നഗറിലെ റംല, നസിയ, മൊഗ്രാലിലെ റഷീദ്, ആയിഷ, അക്ഷയ്, ശൈലേഷ്, അസ്ഫാന്‍ മംഗലാപുരം, ദുഗ്ഗപ്പ, ബദിയടുക്കയിലെ പ്രഭ, വിജയ്, ടാങ്കര്‍ ലോറിയിലെ ക്ലീനര്‍ കുഞ്ഞപ്പ തുടങ്ങി 30 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തും മറ്റുമായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മലബാര്‍ ബസും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved