Latest News :
Home » , » ചേറ്റുകുണ്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

ചേറ്റുകുണ്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 26 September 2016 | 13:06

ഉദുമ: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ചേറ്റുകുണ്ടിലാണ് അപകടം. 

ബി.ജെ.പി ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉദുമയിലെ അഡ്വ. കെ. ശ്രീകാന്ത് (48), കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ (42), മണ്ഡലം ഭാരവാഹി പ്രദീപ് അഡൂര്‍ (32), യുവമോര്‍ച്ച ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് കുമാര്‍ (32), കാര്‍ ഡ്രൈവര്‍ കുമ്പളയിലെ ഗുരുപ്രസാദ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. ബി.ജെ.പി സമ്മേളനത്തില്‍ പങ്കെടുത്ത് രാത്രി ഇവര്‍ കോഴിക്കോട്ട് നിന്ന് യാത്ര തിരിച്ചത്. ചേറ്റുകുണ്ടിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved