Latest News :
Home » » പിതാവിന്റെ ഓട്ടോറിക്ഷ മകന്റെ ബൈക്കുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്

പിതാവിന്റെ ഓട്ടോറിക്ഷ മകന്റെ ബൈക്കുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്

Written By Muhimmath News on Friday, 30 September 2016 | 11:08

പരപ്പ: പിതാവ് ഓടിച്ച ഓട്ടോറിക്ഷ മകന്‍ ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചു നാലുപേര്‍ക്കു പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവര്‍ പരപ്പ പന്നിയെറിഞ്ഞക്കൊല്ലിയിലെ നാരായണന്‍(45), ബൈക്ക് യാത്രക്കാരായ മക്കള്‍ സനൂപ്(22), സഹയാത്രക്കാരായ ബിനു(20), ഓട്ടോ യാത്രക്കാരന്‍ ഹരിദാസ്(25)എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വ്യാഴാഴ്ച പരപ്പ പെട്രോള്‍ ബങ്കിനടുത്തായിരുന്നു അപകടം.സനൂപ്, ബിനു, ഹരിദാസ് എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും നാരായണനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved