Latest News :
Home » , » പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍

Written By Muhimmath News on Thursday, 1 September 2016 | 20:20

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് നടപടി. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡസ്റ്റര്‍ കാറിലെത്തിയ നടന്‍ കാറിലിരുന്ന് വിദ്യാര്‍ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പരാതി. ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത് താനല്ലെന്ന് ശ്രീജിത്ത് രവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ കാറിന്റെ നമ്പറാണ് പരാതിയിലുള്ളത്. എന്നാല്‍ കാറിലുണ്ടായിരുന്നത് താനല്ല. കുട്ടികള്‍ നമ്പര്‍ എഴുതിയപ്പോള്‍ തെറ്റിയതാവാമെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved