Latest News :
Home » , , » നൂറാമത് അനാഥയുടെ നിക്കാഹ്; അല്‍മഖറിന് നൂറൊളിയായി

നൂറാമത് അനാഥയുടെ നിക്കാഹ്; അല്‍മഖറിന് നൂറൊളിയായി

Written By Muhimmath News on Monday, 26 September 2016 | 11:32

തളിപ്പറമ്പ്: വിദ്യാഭ്യാസ ജീവകാരുണ്യ സേവന രംഗത്തെ മികച്ചു നില്‍ക്കുന്ന അല്‍മഖറിന് പൊന്‍വെട്ടമായി നൂറാമത് അനാഥയുടെ നിക്കാഹ്. നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ ക്യാമ്പസിലെ പ്രധാന സ്ഥാപനമായ ഗേള്‍സ് ഓര്‍ഫനേജിലെ അനാഥ യുവതിയുടെ നിക്കാഹിനാണ് ഞായറാഴ്ച മഖര്‍ ക്യാമ്പസ് സാക്ഷിയായത്. അല്‍മഖറിന്റെ ചിലവില്‍ നടക്കുന്ന നൂറാത്തെ നിക്കാഹാണ് ഞായറാഴ്ച നടന്നത്. 

ഗേള്‍സ് ഓര്‍ഫനേജ് അന്തേവാസിയായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ പരേതനായ അബ്ദുല്ലയുടെ മകള്‍ എം കെ ഫാത്വിമയെ രാമന്തളി വടക്കുമ്പാട്ടെ ഉസ്മാന്റെ മകന്‍ സൈനുല്‍ ആബിദാണ് നിക്കാഹ് ചെയ്തത്. 15 വര്‍ഷം മുമ്പാണ് യതീംഖാനയില്‍ നിന്നും അനാഥ യുവതികളെ വിവാഹം ചെയ്തു തുടങ്ങിയത്. സ്ത്രീധന രഹിത വിവാഹത്തിന് താത്പര്യമുള്ള യുവാക്കളാണ് ഇവരെ വിവാഹം ചെയ്യാന്‍ മുന്നോട്ട് വരുന്നത്. 
നാടുകാണി ദാറുല്‍ അമാന്‍ ജുമുഅ മസ്ജിദില്‍ നടന്ന നിക്കാഹിന് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി കാര്‍മികത്വം വഹിച്ചു. സയ്യിദ് മുഹമ്മദ് സുഹൈല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ഉടുമ്പുന്തല ഖത്വീബ് ടി അബ്ദുറസാഖ് ഫൈസി ഖുതുബ നിര്‍വഹിച്ചു.

 കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹ്‌യദ്ദീന്‍ ഫൈസി കയരളം, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ഗഫൂര്‍ കാമില്‍ സഖാഫി, പി പി മുഹമ്മദ്കുഞ്ഞി മൗലവി മുട്ടില്‍, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി അബ്ദുസ്വമദ് അമാനി, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്ല അമാനി കെല്ലൂര്‍, എം മമ്മു മൗലവി, ഉമര്‍ പന്നിയൂര്‍, അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, റഫീഖ് ബുഖാരി, അബുഉസാമ രാമന്തളി, കെ എം കെ കുഞ്ഞിമുഹമ്മദ്, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖറില്‍ നടന്ന നിക്കാഹ് ചടങ്ങ്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved