Latest News :
Home » , , » പ്രൗഡസദസ്സിനെ സാക്ഷിയാക്കി അല്‍മഖര്‍ 28-ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ചു

പ്രൗഡസദസ്സിനെ സാക്ഷിയാക്കി അല്‍മഖര്‍ 28-ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ചു

Written By Muhimmath News on Wednesday, 7 September 2016 | 10:18

പാനൂര്‍: തളിപ്പറമ്പ് അല്‍മഖറുസ്സുന്നിയ്യയുടെ 28-ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രഖ്യാപനം പാനൂര്‍ പൂക്കോം മന്‍ഹജുല്‍ഹുദയില്‍ നടന്നു. 

സയ്യിദ് സുഹൈല്‍ അസ്സഖാഫ് മാടക്കരയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. 2017 ജനുവരി 18, 19, 20, 21, 22 തിയ്യതികളില്‍ നടക്കുന്ന സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് പ്രഖ്യാപിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 

ലോകത്ത് പ്രതിസന്ധിയുണ്ടാകുമ്പോള്‍ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കല്‍ ഇസ്‌ലാമിന്റെ ബാധ്യതയാണന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സമാധാനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമ്മദലി ഹാജി, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. യു സി അബദുല്‍ മജീദ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി വി വി അബൂബക്കര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, പി കെ അലിക്കുഞ്ഞി ദാരിമി, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, പെരുമ്പ യൂസുഫ് ഹാജി, ഹനീഫ് പാനൂര്‍, മുഹമ്മദ് സഖാഫി ചൊക്ലി, ഫിര്‍ദൗസ് സഖാഫി, നാസര്‍ സഖാഫി, കെ പി അബദുല്‍ ജബ്ബാര്‍ ഹാജി, പി എം മുസ്തഫ ഹാജി, ലത്തീഫ് ഹാജി പന്ന്യന്നൂര്‍ പ്രസംഗിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved