Latest News :
Home » » എസ്. എല്‍. സി. യില്‍ നൂറ് ശതമാനം വിജയം, അംഗടിമുഗര്‍ സ്‌കൂളിന് സ്മാര്ട്ട് ക്‌ളാസ്സുമായി പ്രവാസി കൂട്ടായ്മ

എസ്. എല്‍. സി. യില്‍ നൂറ് ശതമാനം വിജയം, അംഗടിമുഗര്‍ സ്‌കൂളിന് സ്മാര്ട്ട് ക്‌ളാസ്സുമായി പ്രവാസി കൂട്ടായ്മ

Written By Muhimmath News on Wednesday, 21 September 2016 | 10:04

ദുബായ്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം അംഗടിമുഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പാരിതോഷികമായി യു.എ.ഇ. അംഗടിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി 'സ്മാര്‍ട്ട് ക്ലാസ്സ്‌റൂം' നല്കാന്‍ തീരുമാനിച്ചു. വെല്‍ഫെയര്‍ കമ്മിറ്റിയുടെ 26ാം വാര്‍ഷികത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച 'ഒത്തുകൂടല്‍ 2016'യില്‍ നാടിന്റെ അഭിമാനമായിമാറിയ അംഗടിമുഗര്‍ സ്‌കൂളിലെ  കുട്ടികളെയും അധ്യാപക രക്ഷകര്‍തൃ സമിതിയെയും യോഗം അഭിനന്ദിച്ചു. 

പെരുന്നാള്‍ സംഗമം യു. എ.യിലെ പ്രവാസികളായ അംഗടിമുഗര്‍ നിവാസികള്‍ക്ക്  വേറിട്ട അനുഭവമായി. ദുബായ് എസ്.വൈ.എസ്. ഹാളില്‍ സംഘടിപ്പിച്ച സംഗമം യഅ്കൂബ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്. സി.എ. സിദ്ദീഖ് അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ. ബക്കര്‍ അംഗടിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു.

 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പദ്ധതി വിപുലീകരിച്ചു കൂടുതല്‍ കുടുംബങ്ങള്‍ക്കു നല്‍കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചു. എ.എം.എ. നസീര്‍, ബി. കെ. അന്‍സാര്‍, ഹാഷിം ഖത്തീബ് നഗര്‍, സി. എം. എ. റഹ്മാന്‍, പി എം. എ. സിദ്ദീഖ്,  അസീസ് നഗര്‍, പി. എ. സൂപ്പി, ഇസ്മായില്‍ പി. എ, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 

പുതിയ കമ്മിറ്റി സാരഥികളായി സി.എ. സിദ്ദീഖ് (പ്രസിഡന്റ് ), ലത്തീഫ് ഹാജി കോടി, അസീസ് നഗര്‍, യൂനുസ് പറമ്പ്, പി. എം. എ. സിദ്ദീഖ്, സി.എം.എ. റഹ്മാന്‍ കരിങ്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ജനറല്‍ സെക്രട്ടറിയായി എന്‍. എ. ബക്കര്‍ അംഗടിമുഗര്‍, സെക്രട്ടറിമാരായി ജാഫര്‍ സാദിഖ്  നാട്ടക്കല്‍, റഷീദ് നഗര്‍, ഖലീല്‍ കെ.എച്ച് റിയാസ് പി. എ (ദുബായ്), അന്‍സാര്‍. ബി കെ, പാടി മുഹമ്മദ്കുഞ്ഞി, റഷീദ് എസ്. എ (ഷാര്‍ജ), ഹാഷിം ഖത്തീബ് നഗര്‍,ബഷീര്‍ നാട്ടക്കല്‍, ശിഹാബ് ഭീവണ്ടി (അബുദാബി)                          നസീറിന്റെ (ഖജാന്‍ജി) എന്നിവരെയും 11 അംഗ പ്രവര്‍്ത്തക സമിതിയെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി ചെയര്‍മാനായി  യാഹ്ക്കൂബ് മൗലവിയെയും, അംഗങ്ങള്‍ ആയി  പി. എം. എ. ബക്കര്‍ ഹാജി പറമ്പ്, സൂപ്പി. പി. എ, കാദര്‍ പി. എം, ഇസ്മായില്‍ പി. എ. എന്നിവരെ തിരഞ്ഞെടുത്തു. എന്‍. എ. ബക്കര്‍ സ്വാഗതവും, ജലീല്‍ പാറ  നന്ദിയും പറഞ്ഞു.          

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved