Latest News :
Home » » യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

Written By Muhimmath News on Saturday, 10 September 2016 | 12:50

കാസര്‍കോട്: വധശ്രമക്കേസില്‍ പ്രതി അറസ്റ്റില്‍. അണങ്കൂര്‍ മെഹബൂബ് റോഡിലെ ഹസ്സന്‍ മുന്‍ഷീര്‍ തമീമിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അണങ്കൂര്‍ ബെദിര ഹൗസിലെ നിസാര്‍ എന്ന ചോപ്പാട്ടി നിസാറിനെ കാസര്‍കോട് ടൗണ്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 

ഈ കേസിലെ മറ്റൊരു പ്രതി ഷരീഫിനെ നേരത്തെ പിടികൂടിയിരുന്നു. 2015 നവംബര്‍ 19നാണ് വധശ്രമം നടന്നത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ നില്‍ക്കുകയായിരുന്ന തമീമിനെ ഇരുട്ടിന്റെ മറവില്‍ നിന്ന് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved