Latest News :
Home » » വാറന്‍ഡ് പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കി; കാസര്‍കോട്ട് രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

വാറന്‍ഡ് പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കി; കാസര്‍കോട്ട് രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 19 September 2016 | 12:24

കാസര്‍കോട്: വിവിധ കേസുകളില്‍പ്പെട്ട രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. കൂഡ്‌ലു സ്വദേശി സന്തോഷ്(32) കേളുഗുഡ്ഡെ അയ്യപ്പനഗറിലെ ദിനേഷ് എന്ന അമ്മിണി ദിനേശന്‍ (30) എന്നിവരെയാണ് കാസര്‍കോട് സി.ഐ. അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

സന്തോഷ് സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരനായ ഹമീദ് മരിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് സന്തോഷ്. 2013 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ബട്ടംപാറ കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് അപകടം. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. 

അക്രമക്കേസിലെ പ്രതിയാണ് കേളുഗുഡ്ഡെയിലെ ദിനേഷ്. 2006 ജനുവരി 29ന് കേളുഗുഡ്ഡയില്‍ വെച്ച് സുനൈബ് എന്നയാളെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയാണ് ദിനേഷ്. 

പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടപടി ശക്തമാക്കിയിട്ടുണ്ട്. ഹോസ്ദുര്‍ഗ്ഗ് പൊലീസ് സബ് ഡിവിഷന്‍ പരിധിയിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved