Latest News :
Home » » കോഫെപോസ കേസില്‍ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഫെപോസ കേസില്‍ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

Written By Muhimmath News on Thursday, 22 September 2016 | 12:47

കാഞ്ഞങ്ങാട് : കോഫെപോസ കേസിലെ പ്രതി 16 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. ഉദുമ കളനാടിനടുത്ത പുറവങ്കരയിസെ ഷാഫി അഹമ്മദി(42) നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍ അറസ്റ്റു ചെയ്തത്. 

2000ല്‍ കള്ളക്കടത്തു കേസില്‍ മുബൈ പോലീസ് സ്‌പെഷല്‍ സക്വാഡ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം നേടി മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇത്രയുംകാലം ഒളിവിലായിരുന്നു.

ഏറെ നാളത്തെ ഒളിവു ജീവിതത്തിനുശേഷം അടുത്തിടെ ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ത ന്ത്രപൂര്‍വം വല വിരിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved