Latest News :
Home » » മരുമകനെ സോഡാകുപ്പി കൊണ്ട് കുത്തി: അമ്മാവന്‍ അറസ്റ്റില്‍

മരുമകനെ സോഡാകുപ്പി കൊണ്ട് കുത്തി: അമ്മാവന്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 26 September 2016 | 18:07

കാസര്‍കോട്: മരുമകനെ സോഡാ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അമ്മാവന്‍ അറസ്റ്റില്‍. 

സൂര്‍ളു ഗണേശ് മന്ദിരത്തിന് സമീപത്തെ ഡേവിഡ് ഡിസൂസ(51)യെയാണ് വനിതാ എസ്.ഐ ടി.പി സുധയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

24ന് രാത്രി പത്തോടെ സുര്‍ളുവിലെ ഒരു കടവരാന്തയില്‍ വെച്ചാണ് സംഭവം. മരുമകന്‍ സുര്‍ളുവിലെ റോഷന്‍ അല്‍മാഡ(30)ക്കാണ് കുത്തേറ്റത്. മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡേവിഡ് ഡിസൂസ വാക്ക് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് സോഡ കുപ്പി കൊണ്ട് തന്നെ കുത്തി പരിക്കേല്‍പിക്കുകയുമായിരുന്നുവെന്ന് റോഷന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരിക്കേറ്റ റോഷനെ കാസര്‍കോട് പൊലീസെത്തിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved