Latest News :
Home » » കഞ്ചാവുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

കഞ്ചാവുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Thursday, 8 September 2016 | 19:59

മഞ്ചേശ്വരം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുഞ്ചത്തൂര്‍ മാട കുന്നുഹൗസിലെ ബഷീറി (38)നെയാണ് 110 ഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ പട്രോളിംഗിനിടയില്‍ ബുധനാഴ്ച രാത്രി ഉദ്യാവര്‍ മാടയില്‍ നിന്നാണ് പ്രതി പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ പ്രതിയുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved