Latest News :
...
Home » , » കണ്ണീര്‍ മഴ പെയ്തതറി ഞ്ഞില്ല ഞാന്‍....

കണ്ണീര്‍ മഴ പെയ്തതറി ഞ്ഞില്ല ഞാന്‍....

Written By Muhimmath News on Wednesday, 7 September 2016 | 11:02

ഉമ്മാ... ഇന്ന് ചെറിയ മഴയാണല്ലോ.... ഞാന്‍ അടുക്കളയിലിരുന്ന് കുശലം പറഞ്ഞു. അതേ മോനെ രണ്ട് ദിവസം നല്ല അന്തരീക്ഷമായിരുന്നു. ഉമ്മ പറഞ്ഞു. അതെ ഇന്ന് രാവിലെ കാലാവസ്ഥ വിഭിന്നമായിരുന്നു. ഏകദേശം ഒരു ഗ്രഹണം പോലെയായിരുന്നു. ചെറിയ കാറ്റോ, വെയിലോ, മഴയോ പോലുമില്ലാതെ മൂടിക്കെട്ടിയ അന്തരീക്ഷം. എങ്ങും നിശ്ചലം ഒരു ചെറിയ ചാറ്റല്‍ മഴ പെയ്തു പോയി ഉബൈദ് മാസ്റ്ററിന്റെ വിയോഗം പ്രകൃതി ദഃഖിക്കുന്നുണ്ടായിരുന്നു. പ്രകൃതയുടെ കണ്ണുനീരായിരുന്നു ഈ ചാറ്റല്‍ മഴയെന്ന് ഞാന്‍ അറിയാന്‍ വൈകി.

ഫോണ്‍ ശബ്ദിക്കുന്നു. മറുതലയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി. എസ്. ഉസ്താദ്, കുണ്ടാര്‍ ഉബൈദ് മാസ്റ്ററിനെ അറയാമല്ലോ, അദ്ദേഹം ഒരു അപകടത്തില്‍പെട്ട് മരിച്ചു. പെട്ടന്ന് സുഹൃത്തുക്കളിലേക്ക് ഈ വിവരം അറിയിക്കുവാന്‍ പറഞ്ഞ് ഉസ്താദ് ഫോണ്‍ കട്ടു ചെയ്തു. ഉസ്താദിന്റെ ഇടറിയ ശബ്ദം എന്നെ വല്ലാതെ ഞെട്ടിപ്പിച്ചു. എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാന്‍ പറ്റാതെ പോലെ തോന്നി ഞാന്‍ ദീര്‍ഘശ്വാസം എടുത്തു. ഉടനെ ഞാന്‍ പുറത്തേക്കിറങ്ങി നെറ്റ് ഓണ്‍ ചെയ്ത് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ഈ വാര്‍ത്ത കുറിച്ചിട്ടു. ആരും കാണാതെ കുറച്ചു നേരം വിതുമ്പി. 

പ്രിയപ്പെട്ട ഉബൈദ് മാസ്റ്റര്‍ എന്റെ ഉറ്റ സുഹൃത്തായിരുന്നു. മുഹിമ്മാത്തില്‍ ജോലി ചെയ്യുന്ന സമയങ്ങളില്‍ ഉള്ള പരിചയം തുടരാന്‍ സാധിച്ചു. പുഞ്ചിരി സ്വദക്കയാണ് എന്ന തിരുവാചകത്തിന്റെ ആള്‍രൂപമായിരുന്നു ഉബൈദ് മാസ്റ്റര്‍. കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകനായിതുകൊണ്ടാവണം അധ്യാപകദിനം കഴിഞ്ഞ് വിടപറഞ്ഞ് പിരിഞ്ഞത്. മുഹിമ്മാത്തിന്റെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്ന ഉബൈദ് മാസ്റ്ററിന്റെ വിയോഗം മുഹിമ്മത്ത് ഭാരവാഹികളെ കണ്ണീരലാഴ്ത്തി. 

ഉബൈദ് മാസ്റ്ററിന്റെ സുഹൃത്‌വലയത്തിന്റെ വലിപ്പം വളരെ വലുതായിരുന്നു. കാസറഗോഡ് മോര്‍ച്ചറിയിലേക്ക് ഒരുപാട് ജനസമൂഹം ഒഴുകിയെത്തി. വന്നവരെല്ലാം മാഷിനെക്കുറിച്ച് നല്ലത് പറയാന്‍ മത്സരിക്കുകയായിരുന്നു. എല്ലാം കേള്‍ക്കുമ്പോഴും എന്റെ കണ്ണുനിറഞ്ഞു. വാക്കുകള്‍ ഇടറി സംസാരിക്കാന്‍ പറ്റാതെയായി. ഞാന്‍ തൂലികയെടുത്ത് ഇങ്ങനെ കുറിച്ചിടാന്‍ തുടങ്ങി. 

ഉബൈദെ, നീ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയുരുമ്പോള്‍ നിന്റെ വാക്കുകള്‍ എന്നെ വല്ലാതെ അലട്ടുന്നു. ''മരിക്കുമ്പോള്‍ ഒരുപാട് പേര്‍ അറിയണം, മയ്യത്ത് നിസ്‌കാരത്തിന് വന്‍ ജനാവലി വേണം'' തമാശയ്ക്കാണെങ്കിലും ആ വാക്കുകള്‍ പുലരുമെന്ന് ഞാന്‍ വിശ്വസിച്ചില്ല. മുഹിമ്മാത്തില്‍ മയ്യത്ത് നിസ്‌കാരത്തിന് എത്തിയ ഒരുപാട് സയ്യിദ്മാര്‍, പണ്ഡിതന്മാര്‍, മുത്അല്ലിമിങ്ങള്‍, സഹുദ്യോഗികള്‍ തുടങ്ങി മാഷിന്റെ ശിഷ്യന്മാരായ ഒരുപാട് കുട്ടികള്‍ എല്ലാവരും പ്രിയപ്പെട്ട മാഷിന് വേണ്ടി പ്രാര്‍ത്ഥിച്ചു. 

അപ്പോഴും പ്രകൃതി തേങ്ങുകയായിരുന്നു. ഈ കാഴ്ച കാണാനാകാതെ സൂര്യന്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ പോയി കരഞ്ഞു. കണ്ണുനീര്‍ മഴ പെയ്തു. നിന്റെ വിയോഗത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന കുടുംബത്തിനേയും നാട്ടുകാരെയും സമാധാനിപ്പിക്കാന്‍ എന്റെ കൈയ്യില്‍ വാക്കുകളില്ല നമ്മളും ഇവിടം സ്ഥിരം താമസക്കാരല്ലെന്ന ചിന്തയില്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. 

-ഉമ്മര്‍ അന്നടുക്കം


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved