Latest News :
Home » » ജാമ്യത്തിലിറങ്ങിയ വധശ്രമക്കേസിലെ പ്രതിയെ ബൈക്ക് തടഞ്ഞ് അക്രമിച്ചു; 6 പേര്‍ക്കെതിരെ കേസ്

ജാമ്യത്തിലിറങ്ങിയ വധശ്രമക്കേസിലെ പ്രതിയെ ബൈക്ക് തടഞ്ഞ് അക്രമിച്ചു; 6 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 4 September 2016 | 11:20

കാസര്‍കോട്: ജാമ്യത്തിലിറങ്ങിയ വധശ്രമക്കേസ് പ്രതിയെ ബൈക്ക് തടഞ്ഞ് ഒരു സംഘം കത്തിവീശി പരിക്കേല്‍പ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ സഹീര്‍ മന്‍സിലിലെ സഹീര്‍ ഖാലിദി(21)ന് നേരേയാണ് അക്രമമുണ്ടായത്. പരിക്കേറ്റ ഇയാളെ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ മൊഗ്രാല്‍പുത്തൂരില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ മേയ് 27ന് മൊഗ്രാല്‍പുത്തൂരിലെ റെഡ്സ്റ്റാര്‍ ക്ലബ്ബ് അതിക്രമിച്ച് കയറി ക്ലബ്ബ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ എട്ടാം പ്രതിയാണ് സഹീര്‍ എന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ അറസ്റ്റ് ചെയ്ത് കോടതി റിമാണ്ട് ചെയ്തിരുന്നു. ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് കാസര്‍കോട് സബ് ജയിലില്‍ നിന്ന് വെള്ളിയാഴ്ച ജാമ്യത്തില്‍ ഇറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആറംഗ സംഘം അക്രമിച്ചതെന്ന് സഹീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആറ് പേര്‍ക്കെതിരെ നരഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved