Latest News :
Home » » കടയില്‍ കയറി ആക്രമം; സഹോദരങ്ങള്‍ ആശുപത്രിയില്‍

കടയില്‍ കയറി ആക്രമം; സഹോദരങ്ങള്‍ ആശുപത്രിയില്‍

Written By Muhimmath News on Wednesday, 28 September 2016 | 09:56

ചെര്‍ക്കള: മാരകായുധങ്ങളുമായി ഒരു സംഘം വ്യാപരികളായ സഹോദരങ്ങളെ കടയില്‍ കയറി അക്രമിച്ചു. ചെര്‍ക്കളയിലെ സിര്‍സി സ്‌റ്റോറിലാണ് അക്രമണമുണ്ടായത്. പരിക്കേറ്റ ചെര്‍ക്കളയിലെ ഷാഫി (38), സഹോദരന്‍ നൂറുദീന്‍ (23) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. രാത്രി ഏഴ് മണിയോടെയാണ് സംഭവം. വൈകുന്നേരം നാല് മണിക്ക് കടയില്‍ ചരക്ക് ഇറക്കുകയായിരുന്ന ലോറിയുടെ െ്രെഡവര്‍ ഉദയകുമാറിനെ (31)യും ഒരു സംഘം ആക്രമിച്ചിരുന്നു. ലോറി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. 

കടയില്‍ നാശനഷ്ടം വരുത്തിയതായും 87,000 രൂപയോളം നഷ്ടപ്പെട്ടതായും ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved