Latest News :
Home » » രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

Written By Muhimmath News on Tuesday, 13 September 2016 | 18:43

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെതിരെ ജയിലില്‍ ആക്രമണം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍വച്ച് സഹതടവുകാരന്‍ ഇരുമ്പുവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലക്കും കൈകള്‍ക്കും പരുക്കേറ്റ പേരറിവാളന് ജയിലിനകത്തെ ആശുപത്രിയില്‍ തന്നെ ചികില്‍സ നല്‍കി. പേരറിവാളന് തലയോട്ടിയില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്നും എന്നാലിത് ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു.

കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജയിലധികൃതര്‍ പറഞ്ഞു. രണ്ട് ബ്‌ളോക്കുകളിലായിരുന്നു രണ്ടുപേരെയും താമസിപ്പിച്ചിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved