Latest News :
Home » , , » ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവേ പടന്നക്കാട് സ്വദേശി മക്കയില്‍ മരിച്ചു

ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവേ പടന്നക്കാട് സ്വദേശി മക്കയില്‍ മരിച്ചു

Written By Muhimmath News on Friday, 30 September 2016 | 21:27

നീലേശ്വരം: പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവേ മക്കയില്‍ മരിച്ചു. ബിരിക്കുളത്തെ മലഞ്ചരക്ക് വ്യാപാരി പടന്നക്കാട് നെഹ്‌റു കോളജിനു സമീപത്തെ ഇ അബ്ദുല്‍ അസീസ് ഹാജി (65) യാണു മരിച്ചത്. പരേതരായ അപ്പാട്ടില്ലത്ത് അബ്ദുല്ല ഹാജിയുടെയും ഇടക്കാവില്‍ നബീസുമ്മയുടെയും മകനാണ്. ഭാര്യ: ടി.സി സുബൈദ. മക്കള്‍: സജ്‌ന, നിഷാന, സനീര്‍ (അബുദാബി). മരുമക്കള്‍: ഇബ്രാഹിം (തുരുത്തി), മുഹമ്മദ് (ഉദുമ പടിഞ്ഞാര്‍), റംസീന (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, അബൂബക്കര്‍ (റിട്ട.ഡി.എഫ്.ഒ), ഇ കുഞ്ഞാമി.

മലഞ്ചരക്കു വ്യാപാരിയായ ഇ അബ്ദുല്‍ അസീസ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഞായറാഴ്ച ഉച്ചയ്ക്കു രണ്ടുവരെ ബിരിക്കുളത്തു കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved