Latest News :
Home » » ബദിയഡുക്ക യില്‍ സി പി എം-ബി ജെ പി സംഘര്‍ഷം : ലോക്കല്‍ സെക്രട്ടറിയടക്കം 2 സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബദിയഡുക്ക യില്‍ സി പി എം-ബി ജെ പി സംഘര്‍ഷം : ലോക്കല്‍ സെക്രട്ടറിയടക്കം 2 സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 7 September 2016 | 12:31

ബദിയഡുക്ക : രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബദിയഡുക്കയില്‍ സി പി എം - ബി ജെ പി സംഘര്‍ഷം. ലോക്കല്‍ സെക്രട്ടറിയടക്കം രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബദിയഡുക്ക അപ്പര്‍ ബസാറിലാണ് സംഭവം. 

ബാഞ്ചത്തടുക്കയില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി സീതാരാമയ്യെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി പി എം പ്രവര്‍ത്തകരും ഗണേശോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സി പി എം ലോക്കല്‍ സെക്രട്ടറി ജഗനാഥന്‍, നാരായണന്‍ കുണ്ട എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved