Latest News :
Home » » സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 22 September 2016 | 11:27

ബദിയടുക്ക: സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സീതാരാമയെ (44) കഠാരകൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൃത്യം നിര്‍വ്വഹിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ കെ. നിധിന്‍ കുമാറിനെ (24)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഓട്ടോെ്രെഡവറായ നിധിന്‍ തന്റെ കെ എല്‍ 14 പി 3354 നമ്പര്‍ ഓട്ടോയില്‍  പ്രതികളെ കയറ്റിക്കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.  അര്‍ളപ്പദവ് കുമ്പ്രെയില്‍ കൊണ്ടുപോയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. പ്രതിയെ നേരത്തെ പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷം ശാസ്ത്രീയ പരിശോധനയിലാണ് നിധിന്റെ പങ്കാളിത്തം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ ബദിയടുക്ക ഓട്ടോസ്റ്റാന്‍ഡില്‍ വെച്ചാണ് നിധിനെ പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved