Latest News :
Home » , » ഫിഖ്ഹ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ഫിഖ്ഹ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

Written By Muhimmath News on Friday, 9 September 2016 | 11:29

ബദിയഡുക്ക: ബദിയഡുക്ക ദാറുല്‍ ഇഹ്‌സാനില്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അഹ്ദല്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് യു പി അലവിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. 



സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ വിഷയാവതരണം നടത്തി. അബൂബക്കര്‍ സഅദി നെക്രാജെ, മുനീര്‍ അഹ്‌സനി ഒമ്മല എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ആത്മീയ മജ്‌ലിസിന് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ അല്‍ ബാ ഹസന്‍ നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബശീര്‍ സഖാഫി കൊല്യം തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved